SEED News

കുട്ടനാടിന് സഹായവുമായി പൂങ്കാവ് ശ്രീദിവ്യജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും

‘മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ്’ പദ്ധതിയുമായി ചേർന്നാണ് വിദ്യാലയങ്ങൾ ദുരിതബാധിതർക്ക് സഹായം നൽകുന്നത്.
പൂങ്കാവ് ശ്രീദിവ്യജ്യോതി സ്കൂളിലെ കുട്ടികൾ ആട്ടമാവും കുടിവെള്ളവും പലവ്യ‍ഞ്ജനങ്ങളുമടക്കമുള്ള സാധനങ്ങളും മാതൃഭൂമി ഓഫീസിലെത്തിച്ചു. പ്രിൻസിപ്പൽ മഞ്ജു സോമനാഥ്, സ്റ്റാഫ് സെക്രട്ടറി മീരാ ഭാസ്കർ, അധ്യാപകരായ സപർണാ ദീപു, ഓൾഗ സച്ചിൻ, പി.ടി.എ. എക്സിക്യുട്ടീവ് അംഗം വി.വി.രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെത്തിയത്.

August 13
12:53 2018

Write a Comment