SEED News

സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനo

പൂത്തോട്ട: ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ 'സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ ഡോ. ഷീല സേത്ത് നിര്‍വഹിച്ചു. മാതൃഭൂമി സീഡ് എക്‌സിക്യൂട്ടീവ് റോണി ജോണ്‍ വിത്ത് വിതരണം നടത്തി. സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി എസ്.ഭവ്യ വിശദീകരിച്ചു. തുടര്‍ന്ന് വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നതിന്റെ പ്രാധാന്യത്തെയും മാലിന്യസംസ്‌കരണത്തെയും ഉള്‍ക്കൊള്ളിച്ച് സംഘനൃത്തം, സ്‌കിറ്റ്, നാടന്‍ പാട്ട് എന്നിവ അവതരിപ്പിച്ചു. ചടങ്ങില്‍ അനഘ അനില്‍, ജെ.അക്ഷിത എന്നിവര്‍ സംസാരിച്ചു. 

August 14
12:53 2018

Write a Comment

Related News