SEED News

കർക്കടക ഭക്ഷ്യമേള നടത്തി


തൃക്കടീരി: പല കൂട്ടുകളുമായുള്ള കർക്കടകക്കഞ്ഞിയടക്കമുള്ള വിഭവങ്ങളുമായി തൃക്കടീരി ബി.ഇ.എം. യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യമേള നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. 
ഒന്നുമുതൽ ഏഴുവരെയുള്ള എല്ലാ ക്ലാസുകളിലേയും കുട്ടികളും അധ്യാപകരും സ്വാദിഷ്ഠമായ വിഭവങ്ങളൊരുക്കിയാണ് മേളയിൽ പങ്കാളികളായത്. 
  വിവിധ കൂട്ടുകളോടുകൂടിയ ഔഷധക്കഞ്ഞിയും പത്തിലയടക്കമുള്ള ഇലക്കറികളും മരുന്നുകൂട്ടുകളുമായി എഴുപതോളം നാടൻവിഭവങ്ങളാണ് മേളയിൽ പരിചയപ്പെടുത്തിയത്. പ്രധാനാധ്യാപിക ഷീബ, സീഡ് കോ-ഓർഡിനേറ്റർ ശ്രീകല, ജിഷ തുടങ്ങിയവർ നേതൃത്വം നൽകി.

August 23
12:53 2018

Write a Comment

Related News