SEED News

വീട്ടിലൊരു തുണിസഞ്ചിയുമായി മാതൃഭൂമി സീഡ് ക്ലബ്ബ്


അയിലൂർ ഗവ. യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘വീട്ടിലൊരു തുണിസഞ്ചി’ പദ്ധതി അയിലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു  
അയിലൂർ: പ്ലാസ്റ്റിക്കിനെതിരെ പോരാട്ടവുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. അയിലൂർ ഗവ. യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ‘വീട്ടിലൊരു തുണിസഞ്ചി’ പദ്ധതി ആരംഭിച്ചത്. സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും തുണിസഞ്ചി ലഭ്യമാക്കുന്നതാണ് പദ്ധതി. 
ഇതിനാവശ്യമായ തുണിസഞ്ചികൾ മുൻ പ്രധാനാധ്യാപകൻ എൻ. മുരളീധരൻ സംഭാവനചെയ്തു.  അയിലൂർ ഗ്രാമപ്പഞ്ചയത്ത് പ്രസിഡന്റ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജീന ചാന്തുമുഹമ്മദ്, എസ്.എം. ഷാജഹാൻ, എം. പത്മഗിരീശൻ, അബ്ദുൾ ജലീൽ, പ്രധാനാധ്യാപിക പി. ലീല, ഇ. സുലൈമാൻ, വനജ, ഉദയൻ, എം. ഷാജഹാൻ, സീഡ് കോ-ഓർഡിനേറ്റർ ടി.എം. മനോജ് തുടങ്ങിയവർ സംസാരിച്ചു. 

August 23
12:53 2018

Write a Comment

Related News