SEED News

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിക്കൃഷി


മുതുതല: സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിക്കൃഷിയുമായി വിദ്യാർഥികൾ. മുതുതല എ.യു.പി. സ്കൂളിലാണ് പച്ചക്കറിക്കൃഷി  നടീൽ ഉത്സവം സംഘടിപ്പിച്ചത്‌. സ്കൂളിനടുത്തുള്ള ശങ്കരൻനമ്പൂതിരിയുടെ 50 സെന്റ് സ്ഥലത്താണ് കൃഷി നടത്തുന്നത്.
മുതുതല പഞ്ചായത്തിന്റെ സഹകരണവും സ്കൂളിന്റെ കാർഷികപ്രവൃത്തികൾക്ക് ലഭിക്കുന്നുണ്ട്. സ്കൂൾ വളപ്പിൽ ഗ്രോബാഗ് കൃഷിയും ഇറക്കിയിട്ടുണ്ട്. വെണ്ട, വഴുതന, മുളക്, കൂർക്ക, വെള്ളരി, മത്തൻ തുടങ്ങി വിവിധ പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്.  

August 23
12:53 2018

Write a Comment

Related News