SEED News

മഴമറ കൃഷിയുമായി ഒറ്റപ്പാലം ഭവൻസ് വിദ്യാലയത്തിലെ കുട്ടികൾ


ഒറ്റപ്പാലം: ഭവൻസ് വിദ്യാലയത്തിൽ മഴമറ കൃഷിരീതി ആരംഭിച്ചു. വിദ്യാർഥികൾ കാർഷികമേഖലയെക്കുറിച്ച് അറിവുള്ളവരാകാനും എല്ലാത്തരം കൃഷിരീതികളും വിവിധയിനം വിളകളും നേരിൽക്കണ്ട് പഠിയ്ക്കുന്നതിനുംവേണ്ടിയാണ് ഒറ്റപ്പാലം കൃഷിഭവന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. 
ഒറ്റപ്പാലം കൃഷി ഓഫീസർ ആശാനാഥിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി ആസൂത്രണംചെയ്തത്.

August 23
12:53 2018

Write a Comment

Related News