SEED News

തരിശുഭൂമിയിൽ നെൽക്കൃഷിയുമായി മണ്ണേങ്ങോട് സീഡ് ക്ലബ്ബ്


മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ
വിദ്യാർഥികൾ നെൽക്കൃഷിയിറക്കുന്നു
കൊപ്പം: ‘നെൽകൃഷിയെ വീണ്ടെടുക്കാം’ എന്ന സന്ദേശവുമായി മണ്ണേങ്ങോട് എ.യു.പി. സ്കൂളിൽ സീഡ് ക്ലബ്ബ് രംഗത്ത്. 
മണ്ണേങ്ങോട് പാടത്തെ 60 സെന്റ് സ്ഥലത്ത് കുട്ടികളുടെ നേതൃത്വത്തിൽ നെൽക്കൃഷിയിറക്കി. ഏറെക്കാലമായി തരിശുകിടന്നിരുന്ന സ്ഥലത്താണ് കുട്ടികൾ കൃഷിയിറക്കിയത്. 
കർഷകൻ പി. കൃഷ്ണൻകുട്ടി കുട്ടികൾക്കാവശ്യമായ നിർദേശങ്ങൾ നൽകി.
 കൃഷിയിറക്കൽ ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം. കൃഷ്ണദാസൻ, എം.പി. നാരായണൻ, സീഡ് കോ-ഓർഡിനേറ്റർ പി. രവീന്ദ്രൻ, അഞ്ജലി, ജിഷ തുടങ്ങിയവർ സംസാരിച്ചു.

August 23
12:53 2018

Write a Comment

Related News