SEED News

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണം

 
തിരുവേഗപ്പുറ: നടുവട്ടം ഗവ. ജനതാ ഹയർെസക്കൻഡറി സ്കൂളിൽ സീഡ്-പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ബോധവത്കരണക്ലാസ് നടത്തി. 
‘പ്ലാസ്റ്റിക് മാലിന്യവും ജലജീവികളും’ എന്ന വിഷയത്തിലായിരുന്നു ക്ലാസ് ഒരുക്കിയത്. പരിസ്ഥിതി പ്രവർത്തക പ്രൊഫ. സീനത്ത് ക്ലാസിന് നേതൃത്വംനൽകി. പ്രധാനാധ്യാപകൻ ടി.എം. വിക്രമൻ അധ്യക്ഷനായി.
 ഡെപ്യൂട്ടി പ്രധാനാധ്യാപകൻ ജെ. നരേന്ദ്രൻ, എം.കെ. ബീന, ടി.എം. നാരായണൻ, പി.എസ്. ബാബുരാജ്, എൻ.എ. ബീന, ടി.എം. സുധ തുടങ്ങിയവർ സംസാരിച്ചു. 

August 23
12:53 2018

Write a Comment

Related News