SEED News

പരിസ്ഥിതി വാരാചരണം

 
മങ്കര വെസ്റ്റ് ബേസിക് രാചരണം ആൻഡ് യു.പി. സ്കൂളിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് 
വൃക്ഷത്തൈകൾ വിതരണം ചെയ്തപ്പോൾ
മങ്കര: വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂളിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് എന്നിവ രൂപവത്കരിച്ചു. 
പൂന്തോട്ട നവീകരണം, വൃക്ഷത്തൈ, തെങ്ങിൻതൈ എന്നിവ നടീലും വിതരണവും, പൊതു ശുചീകരണം, സ്കൂളിലെ പച്ചക്കറി തോട്ടത്തിലേക്ക് എന്റെ ഒരുവിത്ത് പദ്ധതിയുടെ തുടക്കം തുടങ്ങിയവ സംഘടിപ്പിച്ചു.  
പ്രധാനാധ്യാപിക പി. സാവിത്രി, സീഡ് കോ-ഓർഡിനേറ്റർ കെ.പി. കൃഷ്ണനുണ്ണി, സഹ കോ-ഓർഡിനേറ്റർ എം. അബ്ദുൾ റിയാസ്, പി.ടി.എ. പ്രസിഡന്റ്‌ ജയപ്രകാശ്, അധ്യാപകരായ എം. സേതുമാധവൻ, സജിൻ, എ. ഷഫീഖ്, മധു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

August 23
12:53 2018

Write a Comment

Related News