SEED News

മൃതസഞ്ജീവനം പദ്ധതിയുമായി സീഡ് ക്ലബ്ബ്

  
കുലുക്കല്ലൂർ: നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൃതസഞ്ജീവനം പദ്ധതിക്ക് തുടക്കം കുറിച്ചു. ഔഷധത്തൈകൾ നട്ടുപിടിപ്പിക്കുകയാണ് പദ്ധതിയിലൂടെ.
സ്കൂൾ കാമ്പസിലും വീടുകളിലുമാണ് തൈകൾ നട്ടുപിടിപ്പിക്കുന്നത്. കൂവളം, പതിമുഖം തുടങ്ങിയയിനം തൈകൾ സ്കൂൾ കാമ്പസിൽ നട്ടുപിടിപ്പിച്ചായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. പ്രധാനാധ്യാപകൻ ടി.എം. വിക്രമൻ, കെ. നരേന്ദ്രൻ, എൻ.എ. ബീന, എം.കെ. ബീന, രജിത എന്നീ അധ്യാപകരും ജീവൻ, അക്ഷയ്, മസൂദ്, ഫവാസ്, അൻഷാദ് തുടങ്ങിയ വിദ്യാർഥികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

August 23
12:53 2018

Write a Comment

Related News