SEED News

ബാലവേലക്കെതിരേ കുട്ടിക്കൂട്ടം

 
ശ്രീകൃഷ്ണപുരം: കാട്ടുകുളം  ഹയർ സെക്കൻഡറി സ്കൂളിലെ ഹരിത സീഡ് പരിസ്ഥിതി ക്ലബ്ബും നന്മ ക്ലബ്ബും ബാലാവകാശ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തി. ‘കുട്ടികൾക്കുവേണ്ടി കുട്ടികളോടൊപ്പം’ എന്ന വിഷയത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ പോസ്റ്റർ രചനാ മത്സരവും നടത്തി. പ്രധാനാധ്യാപിക ടി. ബീന ഉദ്ഘാടനം ചെയ്തു. സീഡ് അധ്യാപക കോ-ഓർഡിനേറ്റർ കെ. പ്രമോദ്, സി.എ. സജിത്ത്, കെ.വി. ലത, എസ്. പാർവതി, പി. സുകന്യ, വിദ്യാർഥികളായ യദുകൃഷ്ണൻ, ദേവിക, രേഷ്മ, ദൃശ്യ, വിജയ്, ആദർശ് തുടങ്ങിയവർ നേതൃത്വം നൽകി.

August 23
12:53 2018

Write a Comment

Related News