SEED News

പരിസ്ഥിതിദിനം ആചരിച്ചു


ഒറ്റപ്പാലം: ഭവൻസ്‌ വിദ്യാലയത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ഒറ്റപ്പാലം സീനിയർ ചേംബറും സംസ്കൃതി അടയ്ക്കാപ്പുത്തൂരും  നേതൃത്വം നൽകി. ഔഷധത്തോട്ടം, നക്ഷത്രവനം, ശലഭോദ്യാനം എന്നിവ നിർമിച്ചു.
രാജേഷ്‌ അടയ്ക്കാപ്പുത്തൂർ ആൽമരം നട്ട്‌ ഉദ്‌ഘാടനം ചെയ്തു. സീനിയർ ചേംബർ പ്രസിഡന്റ്‌ ജയദേവൻ രാജേഷിനെ ആദരിച്ചു. മാതൃഭൂമി സീഡിന്റെ ഭാഗമായാണ്‌ പരിപാടി നടന്നത്‌.
പരിസ്ഥിതി 
വാരാഘോഷം
: ഒരാഴ്ച നീണ്ടുനിന്ന പരിസ്ഥിതി ആചരണവുമായി ശബരി സെൻട്രൻ സ്കൂൾ ബോധവത്‌കരണ പ്രവർത്തനങ്ങൾ നടത്തി. തൈനടൽ, തൈവിതരണം, പരിസ്ഥിതിക്വിസ്, മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള പോസ്റ്റർമത്സരം, വന്യജീവികളുടെ ചിത്രപ്രദർശനം എന്നിവയുണ്ടായി. സ്കൂളിൽ ജൈവപച്ചക്കറിക്കൃഷിക്ക് തുടക്കം കുറിച്ചു. സെമിനാർ നടത്തുകയും ചെയ്തു. ഇലകൾകൊണ്ട്‌ നിർമിച്ച, പരിസ്ഥിതിസന്ദേശങ്ങളുള്ള ബാഡ്ജ് ധരിച്ചാണ് സീഡ് പ്രവർത്തകർ നേതൃത്വം നൽകിയത്.

August 23
12:53 2018

Write a Comment

Related News