SEED News

വാർത്തയുടെ ലോകത്തേക്ക് സീഡ് റിപ്പോർട്ടർമാർ


പാലക്കാട്: തങ്ങളുടെ ചുറ്റുമുള്ള വാർത്തകൾ ജനങ്ങളിലേക്കെത്തിക്കാൻ സീഡ് റിപ്പോർട്ടമാർ ഒരുങ്ങി. വിദ്യാലങ്ങളിലെയും നാട്ടിലെയും വാർത്തകൾ അറിയിക്കാനാണ് കുട്ടി റിപ്പോർട്ടർമാർ ഒരുങ്ങുന്നത്. വിദ്യാർഥികളുടെ പ്രശ്നങ്ങളും നേട്ടങ്ങളും എല്ലാം ഇനി ഇവരിലൂടെ ജനങ്ങളിലെത്തും.
        സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന ലക്ഷ്യവുമായി ഫെഡറൽബാങ്കിന്റെ സഹകരണത്തോടെ നടന്നുവരുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായാണ് മാതൃഭൂമി സീഡ് റിപ്പോർട്ടർ പ്രവർത്തിക്കുക. ജില്ലയിലെ സീഡ് സ്കൂളുകളിൽ നിന്നുള്ള തിഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി പത്രപ്രവർത്തക ശില്പശാല നടത്തി. വിദ്യാർഥികൾ തയ്യാറാക്കുന്ന വാർത്തകളിൽ തിരഞ്ഞെടുക്കുന്നവ മാതൃഭൂമി പത്രത്തിലൂടെയും മാതൃഭൂമി ന്യൂസിലൂടെയും മാതൃഭൂമി ഓൺലൈനിലൂടെയും ജനങ്ങളിലെത്തും.
മാതൃഭൂമി ചീഫ് റിപ്പോർട്ടർ വി. ഹരിഗോവിന്ദൻ, സ്റ്റാഫ് ഫോട്ടോഗ്രാഫർ പി.പി. രതീഷ്, മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ ജി. പ്രസാദ് കുമാർ, ക്യാമറാമാൻ അരുൺ കിശോർ എന്നിവർ ക്ലാസെടുത്തു. പങ്കെടുത്ത വിദ്യാർഥികൾക്ക് മാതൃഭൂമി യൂണിറ്റ് മാനേജർ എസ്. അമൽരാജ് സർട്ടിഫിക്കറ്റുകൾ നൽകി.

August 23
12:53 2018

Write a Comment

Related News