SEED News

വാർത്തകളുടെ ലോകത്തെയറിഞ്ഞ് സീഡ് റിപ്പോർട്ടർമാർ

തിരുവനന്തപുരം: പത്രത്തിലും വാർത്താചാനലുകളിലും റേഡിയോയിലും വാർത്തകൾ വരുന്ന വഴിയറിയാൻ കുട്ടികൾക്കായി ‘മാതൃഭൂമി’ വേദിയൊരുക്കി. മാതൃഭൂമി സീഡ് റിപ്പോർട്ടർമാർക്കായാണ് ശില്പശാല നടത്തിയത്. 
സ്കൂളുകളിൽനിന്നു തിരഞ്ഞെടുത്ത യു.പി. മുതൽ ഹയർ സെക്കൻഡറിവരെയുള്ള നൂറോളം കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുത്തത്. 
സമൂഹത്തിലെ പ്രശ്നങ്ങൾ വാർത്തയാക്കി പൊതുജനശ്രദ്ധയിലെത്തിക്കുകയാണ് സീഡ് റിപ്പോർട്ടർമാർ.
മാതൃഭൂമി തിരുവനന്തപുരം ചീഫ് റിപ്പോർട്ടർ എസ്.എൻ.ജയപ്രകാശ്, മാതൃഭൂമി ന്യൂസ് ബ്യൂറോ ചീഫ് സിജി കടയ്ക്കൽ, മാതൃഭൂമി ക്ലബ്ബ് എഫ്.എം. പ്രോഗ്രാം ഹെഡ് അഞ്ജലി രാജൻ എന്നിവർ മാധ്യമസ്ഥാപനങ്ങളുടെ പ്രവർത്തനം വിശദീകരിച്ചു.

August 27
12:53 2018

Write a Comment

Related News