SEED News

സമാധാന സന്ദേശങ്ങളുമായി തിരുമൂലപുരം സീഡ് ക്ലബ്

സമാധാന സന്ദേശങ്ങളുമായി തിരുമൂലപുരം സീഡ് ക്ലബ് 
തിരുവല്ല: യുദ്ധക്കെടുതികളിൽ പെട്ടുലയുന്ന പല രാഷ്ട്രങ്ങളിലും സമാദാനത്തിന്റെ വെള്ള കൊക്കുകൾ ഉയർന്ന് പാറക്കട്ടെയെന്ന് തിരുമൂലവിലാസം യു പി സ്കൂളിലെ കുട്ടികൾ പ്രാർത്ഥിച്ചു. ഹിരോഷിമ ദിനത്തിൽ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച കവാടങ്ങിലാണ് കുട്ടികളെ യുദ്ധത്തിനെതിരെയും ലോക രാഷ്ട്രങ്ങളിൽ സമാധാനം ഉണ്ടാകേണ്ടതിന്റെ ആവിശ്യകതയെയുംപറ്റി വിവരിച്ചത്.  സമാദാനത്തിന്റെ സുഡോക്കോ കൊക്കുകളുടെ രൂപം ഉണ്ടാക്കി അവർ ഐക്യം പ്രകടിപ്പിച്ചു. യുദ്ധങ്ങൾ നഷ്ട്ടങ്ങൾ മാത്രേ ഉണ്ടാകുകയുള്ളൂ. എല്ലാ മനുഷ്യർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഒരേപോലെ ഉണ്ടേ അതെ എല്ലാവരും മനസിലാക്കണം എന്നും ഈ കുഞ്ഞു കൂട്ടുകാർ അഭിപ്രയപെട്ടു. സ്കൂൾ അങ്കണത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.

August 27
12:53 2018

Write a Comment

Related News