environmental News

വേമ്പനാട്ട് കായലിൽ പിരാന മത്സ്യങ്ങൾ

വേമ്പനാട്ട് കായലിൽ പിരാന (റെഡ്ബല്ലി) മത്സ്യങ്ങൾ വ്യാപകമായി ലഭിക്കുന്നു. തെക്കൻ അമേരിക്കയിൽ കണ്ടുവരുന്ന ശുദ്ധജല മത്സ്യമായ പിരാന വളർത്തു കുളങ്ങളിൽ നിന്നു പ്രളയത്തെ തുടർന്നു കായലിലേക്ക് ഒഴുകിയെത്തിയെന്നാണു സൂചന.   വേമ്പനാട്ട് കായലിന്റെ വിവിധ ഭാഗങ്ങളിൽ പ്രദേശവാസികളുടെ ചൂണ്ടയിലാണു പിരാന കുടുങ്ങുന്നത്. മത്സ്യബന്ധന വലകളിൽ കുടുങ്ങുന്നതു കുറവാണ്. മത്സ്യബന്ധന വലകൾ കീറി രക്ഷപ്പെടാനും ഇവയ്ക്ക് ആകും. കൂർത്ത പല്ലുകളും മാംസത്തോട് ആർത്തിയുമുള്ള മത്സ്യമെന്നാണു പിരാനയെ വിശേഷിപ്പിക്കുന്നത്.14 വീതം രണ്ടു നിരകളിൽ 28 പല്ലുകളുണ്ട്. 10 വർഷം വരെയാണ് ആയുസ്സ്. എന്നാൽ ഇവ വേമ്പനാട്ട് കായലിൽ എങ്ങനെയെത്തി, എത്രത്തോളം ഉണ്ട് എന്നത് സംബന്ധിച്ചു മത്സ്യവകുപ്പിന് വ്യക്തതയായിട്ടില്ല. ഇവ മൂലം കായലിലെ മത്സ്യസമ്പത്തുകൾക്കു ദോഷമുണ്ടാകുമോ എന്നതിൽ ആശങ്കയുമുണ്ട്.

August 29
12:53 2018

Write a Comment