SEED News

ഭാരത് ഇംഗ്ലീഷ് മീഡിയം യു പി സ്കൂൾ സീഡ് ക്ലബ് വസ്ത്രങ്ങൾ ശേഖരിച്ചു

പൊയിനാച്ചി : പുനരുപയോഗ ദിനമായ ആഗസ്ത്  9 ന് ഭാരത് ഇംഗ്ലീഷ് മീഡിയം യു പി സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ സ്കൂൾ കുട്ടികളുടെ വീടുകളിൽ നിന്നും  പുതിയതും ഉപയോഗിച്ചതുമായ  1500 ലധികം  വസ്ത്രങ്ങൾ ശേഖരിച്ചു.കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷൻമാരുടെയും വസ്ത്രങ്ങൾ ,കൂടാതെ തോർത്ത് , കമ്പിളി ,പുതപ്പ് ,ബെഡ്ഷീറ്റ്  എന്നിവയും കൂട്ടത്തിൽ ഉണ്ടായിരുന്നു .ശേഖരിച്ച വസ്ത്രങ്ങൾ ജില്ലയിലെ വിവിധ അനാഥാലയങ്ങളിലേക്ക്  ആവശ്യാനുസരണം എത്തിച്ചു നൽകാനും ബാക്കിയുള്ളവ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക്‌  അയക്കുവാനും ക്ലബ് അംഗങ്ങൾ തീരുമാനിച്ചു .സീഡ് കോഓർഡിനേറ്റർ  കെ നളിനാക്ഷി ,റിപ്പോർട്ടർ കെ ഭഗത്‌കൃഷ്‌ണ ,ബി എൻ സജിന ,സി ഓമനകുമാരി ,പി പി സതി ,ഇ  ശ്രീലത ,സി സുധാമണി എന്നിവർ നേതൃത്വം നൽകി .

August 31
12:53 2018

Write a Comment

Related News