SEED News

"ചക്ക നിറയുന്നൊരുകാലത്തിനായി നാട്ടുപ്ലാവുകൾ നട്ട്" സീഡ് വിദ്യാർത്ഥികൾ എടനീർ:

 


എടനീർ : 

സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലവൃക്ഷമായ പ്ലാവിനും സ്കൂളിൽ ഒരിടം ഒരുക്കുന്നത്തിന്റെ ഭാഗമായി  

എടനീർ സ്വാമിജീസ് ഹയർസെക്കൻററി സ്‌കൂൾ മാതൃഭൂമി സീഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ "

മണ്ണും ഭൂമിയും വരും തലമുറക്ക് അവകാശപ്പെട്ടതാണെന്നും  പ്രകൃതിയില്ലെങ്കിൽ നാമില്ലെന്ന പ്രതിജ്ഞയുമായി "എന്റെ പ്ലാവ് പദ്ധതി’ തുടങ്ങി. സ്കൂളിനടുത്തുള്ള ആയുർവേദ ഗ്രാമത്തോടു ചേർന്നാണ് കേരള

ഫലവൃക്ഷത്തൈകളായ പ്ലാവ് നട്ടത്. സീഡിന്റെ പത്താം വാർഷികം പ്രമാണിച്ചാണ് ഫലവൃക്ഷത്തൈകൾ നടാൻ തിരഞ്ഞെടുത്തത്.ഇതിന്റെ ഭാഗമായി "

ഓരോ വീട്ടിലും ഓരോ ഫല വൃക്ഷം - പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം" എന്നെ പൊതു വിദ്യാഭ്യാസ  സംരക്ഷണത്തിന്റെ സത്ത ഉൾകൊണ്ടുകൊണ്ട് "മനുഷ്യനൊപ്പം മൃഗങ്ങൾക്കും പറവകൾക്കും തേനീച്ചകൾക്കും വേണ്ടിയാണ് മരങ്ങൾ പൂക്കുന്നതും കായ്ക്കുന്നതും എന്ന തിരിച്ചറിവ് സമൂഹത്തിൽ പകരാൻ" മാത്യഭൂമി സീഡ് ക്ലബ്ബിന്റെ നേത്യത്വത്തിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെ വീടുകളിലും ഏതെങ്കിലും ഒരു ഫലവൃക്ഷം സംരക്ഷിക്കും. വിവിധയിനം നാടൻ പ്ലാവുകളുടെ വംശങ്ങളെ കുറിച്ച് പഠിക്കാനും അന്യം നിന്നു പോകുന്ന നിരവധി  നാട്ടുപ്ലാവുകൾ കണ്ടെത്താനും ചക്കവിഭവങ്ങളുടെ  വ്യത്യസ്ഥ രുചികളെക്കുറിച്ച് അറിയാനും 

പഠനവിഷയമാക്കാനും വേണ്ടി നാട്ടറിവുകൾ ശേഖരിച്ച് 

നാടൻ പ്ലാവുകളുടെ ചിത്രങ്ങളും വിവരശേഖരണങ്ങളും ഉൾപ്പെടുത്തി "നാട്ടുപ്ലാവിൻ  രജിസ്റ്ററും" വിദ്യാർത്ഥികൾ തയ്യാറാക്കും.സീഡ് വിദ്യാർത്ഥികളുടെ 

"ഓരോ വീട്ടിലും ഓരോ ഫല വൃക്ഷം പദ്ധതി" 

കുടുംബശ്രീ  കർഷകയും ശ്രീലക്ഷ്മി ജെ എൽ ജി ഗ്രൂപ്പ് സെക്രട്ടറിയുമായ 

രതിസുകുമാരൻ നാടൻ പ്ളാവിൻ തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.ചക്ക വലുപ്പംപോലെ തന്നെ പോഷക ഗുണത്തിലും മുൻപിലാണെന്ന് അവർ വിദ്യാർത്ഥികളോട് പറഞ്ഞു.സീഡ് -കോർഡിനേറ്റർ ഐ കെ വാസുദേവൻ  സ്റ്റുഡൻറ് സീഡ് കോർഡിനാറ്റർമാരായ  അനുശ്രീ,പൂജശ്രീ,ദേവദത്ത് 

എന്നിവർ നേതൃത്വം നൽകി.

August 31
12:53 2018

Write a Comment

Related News