SEED News

ദുരിതാശ്വാസ ക്യാമ്പുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് മാതൃഭൂമി സീഡ് പ്രവർത്തകർ

അമ്പലപ്പുഴ: പതിനഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നായി നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ ശേഖരിച്ചത് 125 കിലോ പ്ലാസ്റ്റിക് മാലിന്യം. സ്കൂളിലെ തണൽ സംഘടനയുമായി ചേർന്നായിരുന്നു പ്രവർത്തനം. ക്യാമ്പംഗങ്ങൾക്കായി കുട്ടികൾ കലാപരിപാടികളും അവതരിപ്പിച്ചു. മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിപ്രകാരമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചത്.
ഞായറാഴ്ച രാവിലെ ഒമ്പതിന് വണ്ടാനം എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിലെ ക്യാമ്പിൽ നിന്നായിരുന്നു കുട്ടികളുടെ പര്യടനം തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്തംഗം യു.എം.കബീർ, ഗ്രാമപ്പഞ്ചായത്തംഗം എസ്.ഹാരിസ് എന്നിവർ കുട്ടികളെ യാത്രയാക്കാനെത്തി. ഓരോ ക്യാമ്പുകളിലും അരമണിക്കൂറിലേറെ കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി. പ്ലാസ്റ്റിക്കിനും ലഹരിക്കുമെതിരേ ബോധവത്കരണവുമുണ്ടായിരുന്നു. 
ക്യാമ്പംഗങ്ങൾക്കൊപ്പം കുട്ടികൾ ക്യാമ്പുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ചു. വൈകീട്ട് ആറിന് തോട്ടപ്പള്ളി നാലുചിറ ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു പര്യടനം സമാപിച്ചത്. 
ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ആർ.രാജി, പ്രബലേന്ദ്രൻ എന്നിവർ കുട്ടികൾക്ക് ആശംസ നേർന്നു.
പ്രഥമാധ്യാപകൻ എസ്.മധുകുമാർ, സ്കൂൾ സീഡ് ഓ-ഓർഡിനേറ്റർ എസ്.സുരേഷ്‌കുമാർ, അധ്യാപകരായ സിബി ആന്റണി, ആർ.ശാന്തി, എ.നദീറ, സ്കൂൾ ലീഡർ എസ്.തേജാലക്ഷ്മി, എസ്.എം.സി. അംഗം സുബാഷ് എന്നിവർ കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു.

August 31
12:53 2018

Write a Comment

Related News