SEED News

വേര് 'ടെലിഫിലിം ഷൂട്ടിങ്ങ് ആരംഭിച്ചു.


  മാന്യ :    മാന് ജ്ഞാനോദയ എ എസ് ബി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേര് എന്ന പേരിൽ നിർമ്മിക്കുന്ന ടെലി ഫിലിമിന്റെ  സ്വിച്ച് ഓൺ കർമ്മം സ്കൂൾ ഹെഡ്മാസ്റ്റർ ഗോവിന്ദൻ നമ്പൂതിരി നിർവ്വഹിച്ചു. 
  കഴിഞ്ഞ ഒരു വർഷമായി നടത്തിയ ഒരു പ്രധാന പ്രവർത്തനമായിരുന്നു. പാണ്ഡിമൂല ഗുഹാ സംരക്ഷണം   ഇതിനെ ആസ്പദമാക്കിയാണ് വേര് എന്ന ടെലിഫിലിം നിർമ്മിക്കുന്നത്.
നശിച്ചു കൊണ്ടിരിക്കുന്ന പാണ്ഡിമൂല കുന്നും വനവും സംരക്ഷിക്കാനുള്ള ആഹ്വാനമാണ് സീഡ് ക്ലബ്ബ് തയ്യാറാക്കുന്ന  വേര് എന്ന  ഈ ടെലിഫിലിമെന്ന് സീഡ് കോ ഓർഡിനേറ്റർ പി.വി.പ്രദീപൻ ഓർമ്മിപ്പിച്ചു'
  പ്രസ്തുത ഹ്രസ്വചിത്രത്തിൽ പ്രധാന കഥാപാത്രം ചെയ്യുന്നത് സീഡ് റിപ്പോർട്ടർ പി.വി. ദേവ നന്ദയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് വിനു ബോവിക്കാനമാണ്.
പാണ്ഡി മൂലവനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ

September 01
12:53 2018

Write a Comment

Related News