SEED News

'ഗ്രാമം നിറയെ പ്ലാവ് ' പദ്ധതിക്ക് തുടക്കം


ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ 'ഗ്രാമം നിറയെ പ്ലാവ് ' പദ്ധതി തുടങ്ങി. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളും എൻ.എസ്.എസ്. വൊളന്റിയർമാരും ചേർന്നാണ് പദ്ധതി തുടങ്ങുന്നത്. 
പദ്ധതിപ്രകാരം വിദ്യാർഥികളുടെ വീടുകളിലും സ്കൂളിന്റെ സമീപ പ്രദേശങ്ങളിലും പ്ലാവിൻതൈകൾ നട്ട് സംരക്ഷിക്കും.
 ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.ജി. പ്രസാദ്, എൻ.എസ്.എസ്., പി.എ.സി. അംഗം എം.സി. അനീസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.കെ. ഹഫ്സൽ റഹിമാൻ, യൂണിറ്റ് ലീഡർമാരായ സി.എച്ച്. റിസ്‌വ, കെ. മുഹമ്മദ് സിനാൻ തുടങ്ങിയവർ സംസാരിച്ചു.

September 01
12:53 2018

Write a Comment

Related News