SEED News

ബഹിരാകാശ ക്ലാസ് സംഘടിപ്പിച്ചു.




   ആലന്തട്ട : ബഹിരാകാശ പക്ഷാചരണത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബിന്റേയും, സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആലന്തട്ട എ.യു.പി.സ്കൂളിൽ ബഹിരാകാശ ക്ലാസ് സംഘടിപ്പിച്ചു. ചാന്ദ്രയാത്ര , ബഹിരാകാശ വിസ്മയം, ചന്ദ്രഗ്രഹണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നടന്നു. ചന്ദ്രന്റെയും ഭൂമിയുടേയും പരിക്രമണ പാതയും അതുണ്ടാക്കുന്ന ആകാശവിസ്മയങ്ങളും കുട്ടികൾ തന്നെ ആകാശ ഗോളങ്ങളായി നിന്നുകൊണ്ട് ദൃശ്യാവിഷ്ക്കാരം നടത്തിയത് വേറിട കാഴ്ചയായിശ്രീ. ഇ മധുസൂദനൻ ക്ലാസ്സെടുത്തു.  ഹെഡ്മിസ്ട്രസ് കെ.വനജാക്ഷി, സയൻസ് ക്ലബ്ബ് സെക്രട്ടറി അരുണിമ .കെ .പി, വിനോദ്.കെ.വി എന്നിവർ സംസാരിച്ചു.

September 01
12:53 2018

Write a Comment

Related News