SEED News

ഓണത്തിന് ഒരുമുറം പച്ചക്കറി വിളയിക്കാൻ വിദ്യാർഥികളും



കോട്ടയ്ക്കൽ: വീട്ടുവളപ്പിൽ വിഷരഹിത പച്ചക്കറി കൃഷി പദ്ധതിയുമായി കൂരിയാട് എ.എം.യു.പി. സ്കൂൾ വിദ്യാർഥികൾ. ഹരിത കേരള മിഷന്റെ ഭാഗമായി കൃഷിവകുപ്പ് നടപ്പാക്കുന്ന ‘ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി’യുടെ ഭാഗമായാണ് സ്കൂളിലെ സീഡ് ക്ലബ്ബും ഹരിതസേനയും പദ്ധതി നടപ്പാക്കുന്നത്. 
കാർഷിക പരിശീലന പരിപാടിയുടെ ഉദ്ഘാടനവും കൃഷിഭവൻ മുഖേന ലഭിച്ച വിത്തുകളുടെ വിതരണവും പൊന്മള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീൻ നിർവഹിച്ചു.
പ്രഥമാധ്യാപകൻ പി. സുരേഷ്, പാടശേഖരസമിതി കൺവീനർ പി. അബ്ദുൽകരീം, കെ. ബാബു, മൈമൂന, സീഡ് കോ -ഓർഡിനേറ്റർ കെ. ഗണേശൻ എന്നിവർ പ്രസംഗിച്ചു. ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി വിത്തുകളുടെ പ്ലാസ്റ്റിക് കവറുകൾ വിദ്യാർഥികൾ തിരികെ ശേഖരിക്കുകയുംചെയ്തു.

September 01
12:53 2018

Write a Comment

Related News