SEED News

വൃക്ഷത്തൈ നട്ടു


തിരുനാവായ: പരിസ്ഥിതിദിന തുടർപ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ  മാതൃഭൂമി സീഡ് വിദ്യാർഥികൾ സ്കൂളിലും പരിസരത്തും വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ‘ചേർത്തുനിർത്താം മനുഷ്യരെ പ്രകൃതിയോട്’ എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രീ പ്രൈമറി വിദ്യാർഥികൾക്ക് തൈകൾനൽകി  പ്രിൻസിപ്പൽ ചേക്കുട്ടി പരവക്കലും സ്കൂൾലീഡറും കൂടി വനവത്കരണപദ്ധതി ഉദ്ഘാടനംചെയ്തു. പദ്ധതി ഒരു തുടർപ്രവർത്തനമായി നടത്താനാണ് സീഡ് ക്ലബ്ബ്‌ അംഗങ്ങളുടെ തീരുമാനം. സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർമാരായ സീനത്ത്, ആരിഫ, രാജിഷ എന്നിവർ പരിപാടിക്ക് നേതൃത്വംനൽകി.

September 01
12:53 2018

Write a Comment

Related News