SEED News

മാവിൻതൈ നട്ട് സീഡിന്റെ 10-ാം വാർഷികാഘോഷം


കോട്ടയ്ക്കൽ: സീഡിന്റെ പത്താം വാർഷികാഘോഷം കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. രാജാസ് അങ്കണത്തിൽ മാവിൻതൈ നട്ട് വാർഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതിയെ നശിപ്പിക്കുകയെന്നത് സ്വയം നശിക്കലാണെന്ന ബോധം പുതുതലമുറയ്ക്കുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി മലപ്പുറം സ്പെഷ്യൽ കറസ്‌പോണ്ടന്റ് ഇ. സലാഹുദ്ദീൻ അധ്യക്ഷനായി.  200 വിദ്യാർഥികൾക്ക് വൃക്ഷത്തൈകൾ വിതരണംചെയ്തു. ഡി.ഇ.ഒ. ശശിപ്രഭ, അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എ.കെ. നാരായണൻ, ഫെഡറൽ ബാങ്ക് കോട്ടയ്ക്കൽ ശാഖ മേധാവി സുമോദ് മണി, പ്രഥമാധ്യാപിക കെ.വി. ലത, കെ. മുജീബ്റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.

September 01
12:53 2018

Write a Comment

Related News