SEED News

വീടുകളിൽ ആരോഗ്യ ബോധവത്കരണവുമായി വിദ്യാർഥികൾ


പന്തല്ലൂർ: പന്തല്ലൂർ എച്ച്.എസ്.എസിലെ വിദ്യാർഥികൾ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ദത്തുഗ്രാമത്തിലെ വീടുകൾ സന്ദർശിച്ച് ആരോഗ്യബോധവത്കരണം നടത്തി. ആരോഗ്യവകുപ്പ് നൽകിയ നോട്ടീസുകൾ വിതരണംചെയ്തു. കൊതുക് വളരാൻ സാഹചര്യമുള്ളതെല്ലാം വൃത്തിയാക്കുന്നതിനോടൊപ്പം ആരോഗ്യസർവേയും നടത്തി.
പി.ടി.എ. പ്രസിഡന്റ് സി.വി. അബ്ദുൽ അനീസ് ഉദ്ഘാടനംചെയ്തു. 
പ്രിൻസിപ്പൽ പ്രദീപ് ജി. നായർ അധ്യക്ഷനായി. മുഹമ്മദ്‌ഷാഫി, പി.ഡി. ജോസ്, പ്രദീപ്കുമാർ, എൻ. സന്തോഷ്, മുഹമ്മദ് ആഷിൽ എന്നിവർ പ്രസംഗിച്ചു.

September 01
12:53 2018

Write a Comment

Related News