SEED News

ഊരകം മലയെ നശിപ്പിക്കരുതെന്ന് വിദ്യാർഥികൾ


തിരൂരങ്ങാടി: മനുഷ്യന്റെ കരങ്ങളാൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കുന്നുകളും മലകളും സംരക്ഷിക്കണമെന്ന സന്ദേശമുയർത്തി കുട്ടികൾ പദയാത്ര നടത്തി. വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്കൂളിലെ ദേശീയഹരിതസേനയും മാതൃഭൂമി സീഡും ചേർന്നാണ് മൺസൂൺ യാത്ര നടത്തിയത്. 'കുന്നുകൾ കാക്കണേ' എന്നപേരിൽ ഏഴുകിലോമീറ്റർ ദൂരത്തിൽ നടത്തിയ യാത്രയിൽ ഊരകംമല സംരക്ഷിക്കണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു.
 കുന്നുകൾ പ്രകൃതിയുടെ ജലസംഭരണികളാണെന്നും അനധികൃത ക്വാറികളുടെ പ്രവർത്തനങ്ങൾ പ്രകൃതിദുരന്തങ്ങൾക്കു കാരണമാകുമെന്നും കുട്ടികൾ ഓർമിപ്പിച്ചു. യാത്ര മിനി ഊട്ടിയിൽ സമാപിച്ചു. വന്യജീവി ഫോട്ടോഗ്രാഫർ അലി മലപ്പുറം യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഹരിതസേനാ ജില്ലാ കോ -ഓർഡിനേറ്റർ ഹമീദലി വാഴക്കാട് മുഖ്യപ്രഭാഷണം നടത്തി. സീഡ് കോ -ഓർഡിനേറ്റർ കെ.പി. ഷാനിയാസ്, വി. ഇസ്ഹാഖ്, ടി. മുഹമ്മദ്, വി. ബിന്ദു, ആർ.എം.  ജിത, എം.സി. മുനീറ, ഇ.കെ. ആബിദ് തുടങ്ങിയവർ നേതൃത്വംനൽകി.

September 01
12:53 2018

Write a Comment

Related News