SEED News

റോഡ് സുരക്ഷാ ശില്പശാല നടത്തി


അങ്ങാടിപ്പുറം: പുത്തനങ്ങാടി സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് ക്ലബ്ബ്‌ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘റോഡ് സുരക്ഷയും വിദ്യാർഥികളും’ എന്ന വിഷയത്തിൽ 
പെരിന്തൽമണ്ണ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ ഉമ്മർ ക്ലാസ് നയിച്ചു. 
റോഡ് സുരക്ഷാ മാർഗങ്ങളെക്കുറിച്ചും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാൻ ശില്പശാല സഹായകമായി. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിബിൻ, പി.ടി.എ. പ്രസിഡന്റ് ഡോ. പ്രവീൺ, ഫാ. ഷിബു മണ്ണഞ്ചേരിയിൽ എന്നിവർ പങ്കെടുത്തു.

September 01
12:53 2018

Write a Comment

Related News