SEED News

പത്തിലക്കറിയുടെ ആരോഗ്യസന്ദേശവുമായി വിദ്യാർഥികൾ


കോട്ടയ്ക്കൽ: കർക്കടകത്തിൽ പത്തിലക്കറി കഴിക്കുന്നതിന്റെ ആരോഗ്യസന്ദേശവുമായി കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ്. വിദ്യാർഥികൾ. 
ഭക്ഷ്യയോഗ്യമായ ഇലക്കറികൾ പോഷകസംതുലിതമായ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ബോധവത്കരണ സന്ദേശവും 
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. 
വിദ്യാർഥികൾ വീടുകളിൽനിന്ന് ശേഖരിച്ച പത്തില വർഗത്തിലെ  ഇലകൾ കുട്ടികളും അധ്യാപകരും കറിവെച്ച് ഉച്ചഭക്ഷണത്തിന് ഒപ്പം നൽകി. 
ചേനയില, തഴുതാമ, ചേമ്പില, പയറില, മത്തനില, ചീരയില തുടങ്ങിയവയാണ് കുട്ടികൾ കൊണ്ടുവന്നത്. 
പ്രിൻസിപ്പൽ അലി കടവണ്ടി, പ്രഥമാ ധ്യാപകൻ 
ബഷീർ കുരുണിയൻ, എൻ.എസ്.എസ്. കോ -ഓർഡിനേറ്റർ മുഹമ്മദ് കുട്ടി, 
സീഡ് കോ -ഓർഡിനേറ്റർ പി. ഫൈറൂസ്, എം. ഷമീർ, വിദ്യാർഥികളായ കെ. മുഹമ്മദ് ഫവാസ്, ഷെൽജോ അഗസ്റ്റിൻ, പി. പ്രണവ്, പി. വിജീഷ് തുടങ്ങിയവർ പങ്കെടുത്തു.

September 01
12:53 2018

Write a Comment

Related News