SEED News

ഒഴുകൂർ സ്കൂളിൽ 'എന്റെ പ്ലാവ് എന്റെ കൊന്ന'


ഒഴുകൂർ: ഹരിതകേരളമിഷൻ നാലാം ഉത്സവത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ഒഴുകൂർ ജി.എം.യു.പി. സ്കൂളിൽ 'എന്റെ പ്ലാവ് എന്റെ കൊന്ന' പദ്ധതി തുടങ്ങി. 
പരിസ്ഥിതിസംരക്ഷണദിനത്തിലായിരുന്നു പരിപാടി. 
സംസ്ഥാന ഫലവൃക്ഷമായ പ്ലാവ് നാട്ടിലുടനീളം നട്ടുവളർത്തുന്നത്  പ്രോത്സാഹിപ്പിക്കലും ചക്കയുടെ പ്രാധാന്യവും പോഷകമൂല്യങ്ങളും വിദ്യാർഥികളിലും എത്തിക്കലുമാണ് എന്റെ പ്ലാവ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനപുഷ്പമായ കണിക്കൊന്നയുടെ വ്യാപനവും ലക്ഷ്യംവെക്കുന്നു.
കുട്ടികൾ അവരവരുടെ വീടുകളിൽനിന്ന് ശേഖരിച്ച പ്ലാവിൻതൈകൾ സ്കൂൾമൈതാനിയിൽ നട്ടു. മുഴുവൻ കുട്ടികളുടെ വീടുകളിലും 'കുട്ടിപ്ലാവ്, കുട്ടിക്കൊന്ന' പരിപാടിയുമുണ്ട്. ഓരോ കുട്ടിയും തങ്ങളുടെ വീട്ടിൽ ഒരു പ്ലാവിൻതൈയും കൊന്നത്തൈയും സംരക്ഷിക്കുന്നതാണ് പദ്ധതി. 
പി.ടി.എ. പ്രസിഡന്റ് കെ. ജാബിർ, പ്രഥമാധ്യാപകൻ അബ്ദു വിലങ്ങപ്പുറം, സീഡ് കോ -ഓർഡിനേറ്റർ ആർ.കെ. ദാസ്, വിദ്യാർഥികളായ സീഡ് റിപ്പോർട്ടർ ഗായത്രി, സീഡ്‌ പോലീസ് ഓഫീസർ കെ. അഭിജിത്ത് തുടങ്ങിയവർ നേതൃത്വംനൽകി.

September 01
12:53 2018

Write a Comment

Related News