SEED News

ജീവിത ശൈലി രോഗങ്ങളെ കുറിച്ച പ്രദര്ശനം സംഘടിപ്പിച്ച സീഡ് ക്ലബ് അംഗങ്ങൾ.

ജീവിത ശൈലി രോഗങ്ങളെ കുറിച്ച പ്രദര്ശനം സംഘടിപ്പിച്ച സീഡ് ക്ലബ് അംഗങ്ങൾ.
തിരുവല്ല: പെരിങ്ങര പി.എം.വി.എച്.എസ്.എസ് സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളാണ് സ്കൂൾ അധികൃതരുടെ സഹായത്തോടെ ജീവിതശൈലി രോഗനിയന്ത്രണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. കുട്ടികൾ തന്നെ തയാറാക്കുന്ന സർവേയുടെ മുന്നോടിയായിട്ടാണ് സ്കൂളിൽ പ്രദര്ശനം സംഘടിപ്പിച്ചത്. പ്രദർശനത്തിൽ  ജീവിത രീതികളും അവ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും  ചർച്ചയായി. ആരോഗ്യമുള്ള ജീവിതം നയിക്കാൻ ഒരാളെ എന്തൊക്കെ ചെയ്യണം എങ്ങനെ സാധിക്കാം തുടങ്ങിയവയെല്ലാം കുട്ടികൾക്കെ വിശദീകരിച്ചു കൊടുത്തു. 

September 01
12:53 2018

Write a Comment

Related News