SEED News

ഔഷധക്കഞ്ഞിയുമായി കുട്ടി പോലീസ്

 
കൊളത്തൂർ: പഴമക്കാരുടെ  ആരോഗ്യ സംരക്ഷണ രീതികൾ ഓർമപ്പെടുത്തി  ചെറുകുളമ്പ് ഐ.കെ.ടി. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് അംഗങ്ങൾ കർക്കടകക്കഞ്ഞി തയ്യാറാക്കി. കർക്കടകമാസത്തിലെ ഔഷധക്കഞ്ഞി കുടിക്കുന്നതിലൂടെ പ്രതിരോധശക്തിയും ആരോഗ്യവും നിലനിർത്താമെന്ന സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ്  ഔഷധക്കഞ്ഞി തയ്യാറാക്കിയത്. 
  ഞവര അരി, ചതുക്കുപ്പ, ആശാളി, ഉലുവ, പച്ചമരുന്നുകൾ, തേങ്ങാപാൽ, നെയ്യ്, ഉള്ളി എന്നിങ്ങനെയുള്ള പ്രകൃതിദത്ത ചേരുവകൾ  ഉപയോഗിച്ചാണ് ഔഷധക്കഞ്ഞി തയ്യാറാക്കിയത്. 
കമ്യൂണിറ്റി പോലീസ് ഓഫീസർ മുല്ലപ്പള്ളി ഇബ്രാഹിം, സിന്ധു പുളിക്കൽ, ജബ്ബാർ, ഷാജി മോൾ എന്നിവർ നേതൃത്വംനൽകി.

September 04
12:53 2018

Write a Comment

Related News