SEED News

മാമാങ്കര സ്‌കൂളിൽ കറിവേപ്പിലത്തോട്ടം ഒരുക്കി


എടക്കര: ജൈവവൈവിധ്യ ദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് പ്രവർത്തകർ കറിവേപ്പിലത്തോട്ടം ഒരുക്കി.
മാമാങ്കര സെന്റ്‌മേരീസ് എ.യു.പി. സ്‌കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് കറിവേപ്പിലത്തൈകൾ നട്ടത്. സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് ആവശ്യമായ കറിവേപ്പില വിപണിയിൽനിന്ന് വിലകൊടുത്താണ് വാങ്ങുന്നത്. 
സ്‌കൂളിനോടുചേർന്ന തോട്ടത്തിൽ നടാനുള്ള തൈകൾ കുട്ടികൾ സ്വന്തം വീടുകളിൽനിന്ന് എത്തിച്ചു. 
പ്രഥമാധ്യാപകൻ എൻ.എം. തോമസ്, സീഡ് കോ-ഓർഡിനേറ്റർ പി.ഐ. ലില്ലിക്കുട്ടി, സീഡ് റിപ്പോർട്ടർ അർച്ചന, സീഡ് പോലീസ് ഓഫീസർ ജഫിൻ ജോർജ്, അധ്യാപിക പി.കെ. അന്നമ്മ, എസ്.ആർ.ജി. കൺവീനർ എൻ.എം. ചാക്കോ എന്നിവർ നേതൃത്വംനൽകി.

September 04
12:53 2018

Write a Comment

Related News