SEED News

നാട്ടുമാവിൻതൈകൾ വിതരണംചെയ്തു


പെരിന്തൽമണ്ണ: ഗവ. ഗേൾസ് സ്കൂളിൽ നാട്ടുമാവിൻ തൈകൾ വിതരണംചെയ്തുകൊണ്ട് സീഡിന്റെയും പരിസ്ഥിതിക്ലബ്ബിന്റെയും പ്രവർത്തനങ്ങൾക്ക് തുടക്കമായി. 
നഗരസഭാംഗം കിഴിശ്ശേരി മുസ്തഫ മാവിൻതൈ സ്വീകരിച്ച് പരിപാടി ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക വി.എം. സുനന്ദ അധ്യക്ഷയായി. പി.ടി.എ. പ്രസിഡന്റ് ഹനീഫ വള്ളൂരാൻ, സീഡ് കോ-ഓർഡിനേറ്റർ കെ.ബി. ഉമ, സീഡ് കൺവീനർ തസ്‌നി, അധ്യാപകരായ ടി.പി. ഭരതൻ, സി.എം. മഞ്ജുഷ, പി.പി. അബ്ദുള്ള, എൻ. ഊർമിള എന്നിവർ പങ്കെടുത്തു. കുട്ടികൾ ശേഖരിച്ച നൂറിലധികം നാട്ടുമാവിൻതൈകളാണ് വിതരണത്തിന് ഒരുക്കിയിരുന്നത്. സീഡിന്റെ ‘നാട്ടുമാഞ്ചോട്ടിൽ’ എന്ന നാട്ടുമാവ് സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാവിൻതൈകൾ ശേഖരിച്ചതും വിതരണംചെയ്തതും.

September 04
12:53 2018

Write a Comment

Related News