SEED News

പാഴ്‌വസ്തുക്കളിൽനിന്ന് ഉത്പന്നങ്ങൾ നിർമിക്കാനൊരുങ്ങി വിദ്യാർഥികൾ


നടുവട്ടം: നടുവട്ടം എ.യു.പി. സ്കൂളിൽ പുനരുപയോഗദിനം ആചരിച്ചു. ഉപയോഗശൂന്യമാണെന്ന് കരുതുന്ന വസ്തുക്കളിൽനിന്ന് ഉപയോഗപ്രദമായ ധാരാളം വസ്തുക്കൾ നിർമിക്കാനുള്ള സാധ്യതകൾ അന്വേഷിക്കുന്നതായിരുന്നു നടുവട്ടം എ.യു.പി. സ്കൂളിൽനടന്ന കുറ്റിപ്പുറം പഞ്ചായത്തുതല പുനരുപയോഗ ദിനാചരണം. ഉദ്ഘാടനം കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷമീല നിർവഹിച്ചു. 
പി.ടി.എ. പ്രസിഡന്റ് രാജേന്ദ്രൻ അധ്യക്ഷനായി. 
സ്കൂൾ പരിസ്ഥിതി ക്ലബ്ബിലെയും കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽനിന്നും തിരഞ്ഞെടുത്ത കുട്ടികൾക്കും പേപ്പർ പേന നിർമാണത്തിൽ  പി. ചന്ദ്രമതി പരിശീലനംനൽകി.  
 പാഴ്വസ്തുക്കൾ കൊണ്ടുണ്ടാക്കിയ കൗതുക വസ്തുക്കളുടെ പ്രദർശനവും ഒരുക്കിയിരുന്നു. മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള സംവിധാനം കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റും പി.ടി.എ. പ്രസിഡന്റും വിദ്യാർഥികൾക്ക് കൈമാറി. 

September 04
12:53 2018

Write a Comment

Related News