SEED News

പുനരുപയോഗ ദിനം: ശില്പശാലയും പ്രദർശനവും


മേൽമുറി: ഹരിതകേരള മിഷന്റെ പുനരുപയോഗ ദിനാചരണത്തിന്റെ ഭാഗമായി മേൽമുറി എം.എം.ഇ.ടി.  സ്‌കൂളിൽ മാതൃഭൂമി സീഡ് ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ശില്പശാലയും വിദ്യാർഥികൾ പാഴ്‌വസ്തുക്കൾകൊണ്ട് നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും നടത്തി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുള്ള അലങ്കാര വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, ക്യാരിബാഗ് എന്നിവയാണ് നിർമിച്ചത്. പ്രധാനധ്യാപകൻ പി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. 
നാജിയ, സാറ എന്നിവർ ക്ലാസെടുത്തു. ശാസ്ത്രക്ലബ്ബ് കൺവീനർ പി. ഷമീന, സി.പി. സാദിഖലി, രഞ്ജിനി, രഹന എന്നിവർ സംസാരിച്ചു.

September 04
12:53 2018

Write a Comment

Related News