SEED News

കായികദിനത്തിൽ നാടൻ കളികളിലേക്കൊരു തിരിച്ചുപോക്ക്


ഒഴുകൂർ: ദേശീയകായിക ദിനത്തിൽ നാടൻ കളികളുമായി ഒഴുകൂർ ജി.എം.യു.പി.സ്കൂളിലെ വിദ്യാർഥികൾ.
 സ്കൂളിലെ സീഡ് ക്ലബ്ബ് നേതൃത്വംനൽകി. 
കക്ക്കളി, കുട്ടീംകോലും, കൊക്ക് ചാടിത്തൊടൽ, കോട്ടികളി, കണ്ണുകെട്ടിത്തൊടൽ, കള്ളനും പോലീസും, കുറ്റിമാറി പത്താന തുടങ്ങി വിവിധ നാടൻ കളികളാണ് നടന്നത്. 
ഹോക്കി താരം ധ്യാൻചന്ദിനെക്കുറിച്ചും ദേശീയ കായികദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നാടൻകളികൾ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ച നട
ന്നു.  പ്രഥമാധ്യാപകൻ  അബ്ദു വിലങ്ങപ്പുറം, സീഡ് കോ-ഓർഡിനേറ്റർ ആർ.കെ. ദാസ്, എം.എൻ. ബീന, കെ. മൊയ്തീൻകുട്ടി, ലിജേഷ് തുടങ്ങിയവർ നേതൃത്വംനൽകി.

September 04
12:53 2018

Write a Comment

Related News