SEED News

കുട്ടിറിപ്പോർട്ടർമാർ ഒത്തുകൂടി മാതൃഭൂമി സീഡിന് വാർത്തയൊരുക്കാൻ


മലപ്പുറം: റിപ്പോർട്ടർമാരാവാനുള്ള ആവേശത്തിലായിരുന്നു അവർ. ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നുള്ള ഇരുനൂറോളം പേരടങ്ങുന്ന കുട്ടിപ്പട. പ്രശാന്ത് ഹോട്ടലിൽ ശനിയാഴ്ചനടന്ന സീഡ് റിപ്പോർട്ടർമാർക്കുള്ള പരിശീലനപരിപാടിയിൽ വാർത്തയെഴുത്തിനെക്കുറിച്ചുമാത്രമാണ് അവർ സംസാരിച്ചത്. സീഡിനുവേണ്ടി പരിസ്ഥിതിസംബന്ധമായ വാർത്തകളെഴുതുകയാണ് ഈ റിപ്പോർട്ടർമാരുടെ ദൗത്യം.
മാതൃഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റ് ഇ. സലാഹുദീന്റെ അധ്യക്ഷതയിലായിരുന്നു പരിപാടി. സീനിയർ സബ്ബ് എഡിറ്റർ ഒ.കെ. മുരളീകൃഷ്ണൻ, മാതൃഭൂമി ന്യൂസ് മലപ്പുറം ചീഫ് റിപ്പോർട്ടർ എം. ജയപ്രകാശ്, സ്റ്റാഫ് റിപ്പോർട്ടർ സി. സാന്ദീപനി എന്നിവർ ക്ലാസെടുത്തു. സീഡ് പ്രതിനിധികളായ സി.കെ. വിജയകൃഷ്ണൻ, കെ.വി. നന്ദകുമാർ എന്നിവർ സംസാരിച്ചു.

September 05
12:53 2018

Write a Comment

Related News