SEED News

വാളക്കുളം സ്കൂളിൽ കർക്കടകമേള


വാളക്കുളം: കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം സ്കൂളിലെ ദേശീയ ഹരിതസേനയും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് സ്കൂൾമുറ്റത്ത് കർക്കടകമേള നടത്തി. കർക്കടകക്കഞ്ഞിയും പത്തിലത്തോരനും ദശപുഷ്പങ്ങളും പുതിയ തലമുറ പരിചയപ്പെട്ടു.  നാട്ടുവിഭവങ്ങളുടെ പ്രദർശനവും വില്പനയും കുട്ടികൾതന്നെ ഒരുക്കി.
ജീൻസ് തുണിയിൽ തീർത്ത ഹരിതസേനയുടെ തുണിസഞ്ചികൾ, ഗ്രോ ബാഗുകൾ, വിദ്യാർഥികൾ സൺഡേ ഫാമിങ്ങിലൂടെ വിളയിച്ച കതിർമണി അരി, അവിൽ, പലഹാരങ്ങൾ, പായസം, നാട്ടുമത്സ്യങ്ങൾ, സോപ്പ്, വിവിധയിനം അച്ചാറുകൾ, മാങ്ങ തുടങ്ങിയ ഒട്ടേറെ വിഭവങ്ങൾ മേളയിൽ വില്പനയ്ക്കുണ്ടായിരുന്നു. 
ഉച്ചയ്ക്കുശേഷം നടന്ന ചടങ്ങിൽ  മുതിർന്നവരുടെ കർക്കടക ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ചു. 
കെ.എൻ.എ. ഖാദർ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. പി.കെ. മുഹമ്മദ് ബശീർ, ഇ.കെ. കുഞ്ഞാപ്പുഹാജി, കെ.സി. ശ്രീരാജ്, കൃഷ്ണൻ, എം.പി. കൊയാമുസ്‌ലിയാർ, എം. മാലതി, കെ.വി. അബൂബക്കർ, മനോഹരം എന്നിവർ പങ്കെടുത്തു.

September 05
12:53 2018

Write a Comment

Related News