SEED News

സഹജീവികൾക്ക് സഹായഹസ്തവുമായി ചിറ്റാർ ഗവണ്മെന്റ് സ്കൂൾ

ചിറ്റാർ: പ്രളയക്കെടുതികളിൽ പെട്ട് ദുരിതം  അനുഭവിക്കുന്നവർക്ക്  തങ്ങളാൽ കഴിയും വിധം സഹായം എത്തിച്ച ചിറ്റാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ യു.പി വിഭാഗത്തിലെ ആദ്യപകരും വിദ്യാർത്ഥികളും. കുട്ടികളും അധ്യാപകരും ചേർന്ന് തുക സമാഹരിക്കുകയും അതോടൊപ്പം തങ്ങളാൽ  കഴിയും വിധം സാധനങ്ങൾ ശേഹരിച്ച പ്രളയം നാശം വിതച്ച ആറന്മുള  പ്രദേശങ്ങളിലെ  വീടുകളിൽ സന്ദര്സനം നടത്തി ആവിശ്യ സാധനങ്ങൾ വിതരണം ചെയ്തത്. കുട്ടികൾക്കുള്ള പഠന സമഗ്രഹികളായ ബുക്ക്, പേന, പെൻസിൽ, റേസർ, സ്കെയിൽ ടിഫ്ഫിൻ ബോക്സ് തുടങ്ങിയ  സാധനങ്ങളും ഭക്ഷ്യാവശ്യങ്ങൾക്കുള്ള  അരി, പഞ്ചസാര, തേയില, മറ്റു വസ്തുക്കൾ എന്നിവ അടങ്ങിയ കിറ്റും വിതരണം ചെയ്തു.  ചിറ്റാറിൽ നിന്നും സാധനങ്ങൾ ശേഹരിച്ച കുട്ടികളും അധ്യാപകരും നേരിട്ട് വന്ന് ദുരിതം അനുഭവിക്കുന്ന വീടുകളിൽ വിതരണം ചെയ്തു. കുട്ടിയ്‌കളുടെ കൈകളിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങിയതിന്റെ സന്തോഷം അവരുടെ മുഖത്ത്  കാണാനായി.

September 05
12:53 2018

Write a Comment

Related News