reporter News

ഞങ്ങളുടെ സ്കൂളിന്റെ മുത്തശ്ശി.

മധുരമൂറുന്ന നടന്മാവിന്റെ രുചി കുട്ടികളെ മുത്തശ്ശിമാവിന്റെ കൂട്ടുകാരാക്കി. സ്കൂളിന്റെ മുത്തശ്ശിയായി നിലകൊള്ളുന്ന മാവ് കുട്ടികളുഡയെയും മറ്റു ജീവജാലങ്ങളുടെയും വിരഹ കേന്ദ്രമാണ്. കുട്ടികളായ ഞങ്ങൾ പഠന സമയത്തിന്റെ ഇടവേളകളിലാണ് മാവിന്റെ കൂടെ. എന്നാൽ ഞങ്ങളെക്കാൾ ഭാഗ്യം ഉള്ളവരാണ് അതിൽ വസിക്കുന്ന അണ്ണാനും, പക്ഷികളും ചെറു ജീവികളും. എപ്പോഴും മാവിന്റെ തണലിൽ അവർ സ്വതന്ത്രമായി ഓടിക്കളിക്കുന്നു. മാവിന്റെ ഗുണങ്ങളെ പറ്റിയെല്ലാം അധ്യാപകരിൽ നിന്നെ മനസിലാക്കിയ ഞങ്ങൾക്ക് ഈ മുത്തശ്ശിമാവ് വലിയൊരു അനുഭവമാണ്. ഒരു നീണ്ട കാലഘട്ടത്തിലൂടെ കടന്നെ പോകുന്ന മാവിനും പറയാൻ ഒരുപാട് കഥകൾ ഉണ്ട് എന്ന ഞങ്ങൾക്കറിയാം അതെ കേൾക്കാൻ  ഞങ്ങൾക്കും ഇഷ്ട്ടമാണ്. പഴുത്ത നടന്മാവിന്റെ രുചി എല്ലാവരുടെയും നാവിൽ എപ്പോഴും ഉണ്ട്. എല്ലാ മാമ്പഴ കാലത്തിലും ഇന്റർവെൽ സമയം ഞങ്ങള്ക്ക് മാവിൻ ചുവടിനെ ലക്ഷ്യം വച്ചുള്ള ഓട്ടമത്സരത്തിന്റെ സമയമാണ്. വിവിധ നാട്ടുമാവുകളെ പറ്റി കൂടുതൽ അറിയാനുള്ള ആഗ്രഹം ഞങ്ങൾക്ക് ഉണ്ട്. ഭൂമിയിൽ അതിജീവനം നടത്തുന്ന മനുഷ്യരെ പോലെ തന്നെ ഇവയും അതിജീവിക്കുന്നു. ഞങ്ങളുടെ മുത്തശ്ശിയായി എന്നും മാവിനെ സംരക്ഷിക്കാൻ കുട്ടികളായ ഞങ്ങൾ എല്ലാവരും പ്രതിജ്ഞ എടുത്തിട്ടുണ്ട്. മാവിന്ചുവട്ടിലെ തണുപ്പും കുളിർമയും ക്ലാസ്സ്മുറികളിലെ ചൂടിൽ നിന്നുള്ള ഒരു ആശ്വാസമാണ്. തട്ടയിൽ പ്രദേശത്തു കാണുന്നതിൽ നല്ല പഴക്കമുള്ള മാവാൻ ഞങ്ങളുടെ മുത്തശ്ശിമാവ്.  വിസ്തൃതിയിലും വലുപ്പത്തിലും എന്നും മുന്നിൽ നിൽക്കുന്ന മുത്തശ്ശിമാവ് കുട്ടികളായ ഞങ്ങൾക്ക് ഹരമാണ്. ആനത്തലയെടുപ്പോടുകൂടിയാണ് ഞങ്ങളുടെ കളി സ്ഥലത്തിന്റെ ഒരു അറ്റത്തായി ഞങ്ങളുടെ മുത്തശ്ശി അങ്ങനെ  നിൽക്കുന്നത്. മുത്തശ്ശിമാവിനെ ആദരം സംഘടിപ്പിച്ചു ഞങ്ങൾ കുട്ടികൾ എല്ലാവരും. 

ആര്യ എസ്.
എൻ.എസ്.എസ്. എച്.എസ്.എസ് തട്ടയിൽ 

September 05
12:53 2018

Write a Comment