SEED News

സീഡ്‌ പദ്ധതി കുട്ടികളെ പ്രകൃതിയിലേക്ക്‌ അടുപ്പിക്കുന്നു- ഡോ. ടി.എൻ.സീമ

കഴക്കൂട്ടം: പ്രകൃതിസൗഹൃദമായി ജീവിക്കാൻ കുട്ടികൾക്ക്‌ മാതൃഭൂമി സീഡ്‌ പദ്ധതി പ്രചോദനം നൽകുന്നുവെന്ന്‌ ഹരിതകേരളം മിഷൻ അധ്യക്ഷ ഡോ. ടി.എൻ.സീമ പറഞ്ഞു.

മാതൃഭൂമി സീഡ്‌ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ സഹകരണത്തോടെ പള്ളിപ്പുറം പാടശേഖരത്തിലെ ഒന്നരയേക്കർ തരിശുനിലത്തു നടത്തുന്ന നെൽക്കൃഷിയുടെ ഞാറ്‌ നടീൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. പള്ളിപ്പുറം പാടശേഖരം ഉൾപ്പെടെയുള്ള തരിശു കൃഷിയിടങ്ങൾ കൃഷിയോഗ്യമാക്കുന്നതിന്‌ ഹരിതകേരളം മിഷൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അവർ പറഞ്ഞു.

പരിസ്ഥിതി പ്രവർത്തകനും മുൻ പ്രോവിഡന്റ്‌ ഫണ്ട്‌ റീജണൽ കമ്മിഷണറുമായ എസ്‌.സോമനാഥൻ നായരാണ്‌ പദ്ധതിക്കു സാമ്പത്തികസഹായം നൽകുന്നത്‌.

ചടങ്ങിൽ നടൻ പ്രേംകുമാർ മുഖ്യാതിഥിയായി. റോട്ടറി റീപ്പ്‌ ചെയർമാൻ അഡ്വ. ആർ.മീനാകുമാരൻ നായർ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷാകുമാരി അമ്മ, വൈസ്‌ പ്രസിഡന്റ്‌ പൊടിമോൻ അഷ്‌റഫ്‌, കവി കലാം കൊച്ചേറ,പഞ്ചായത്തംഗങ്ങൾ, കൃഷിവകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടർ താജുന്നിസ, കൃഷി ഓഫീസർ എസ്‌.എസ്‌.ശരണ്യ, റോട്ടറി അസി. ഗവർണർ എസ്‌.എൽ.രാജ്‌, റീപ്പ്‌ ജില്ലാ കോ-ഓർഡിനേറ്റർ വി.അനിൽനാഥ്‌, പാടശേഖരസമിതി ഭാരവാഹികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ്‌ മാനേജർ ആർ.മുരളി, പള്ളിപ്പുറം ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ഇടവിളാകം യു.പി.എസ്‌., കൈരളി വിദ്യാമന്ദിർ സീഡ്‌ ക്ലബ്ബുകൾ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.


September 06
12:53 2018

Write a Comment

Related News