SEED News

കര്‍ഷകനെ ആദരിച്ചു


കാഞ്ഞങ്ങാട്: അതിയാമ്പൂരില്‍ ചിന്മയ വിദ്യാലയത്തില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 16-ാം വയസ്സുമുതല്‍ ഇന്ന് 72 വയസ്സ് പിന്നിടുന്ന കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന അതിയാമ്പൂരിലെ പ്രമുഖ കര്‍ഷകന്‍ കുഞ്ഞമ്പുവേട്ടനെ ആദരിച്ചു. സ്‌കൂളില്‍ നടന്ന ചരങ്ങില്‍ സ്വാമി വിശ്വാനന്ദജി ആണ് അദ്ദേഹത്തെ ആദരിച്ചത്. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളീയ സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ചിങ്ങം 1 ന് നടത്താനിരുന്ന പരിപാടിയാണ് ഇന്ന് സ്‌കൂളില്‍ നടത്തിയത്. കുട്ടികളെ കാര്‍ഷിക മേഖലയിലേക്ക്  എത്തിക്കുന്നതിനാണ് ഇങ്ങനെയൊരു സാഹചര്യത്തിലും പരിപാടി സംഘടിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പ്രേരണയായത്. ഡോക്ടര്‍ ബല്‍റാം നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ആര്‍ ഷേണായി, പ്രിന്‍സിപ്പാള്‍ സി. ചന്ദ്രന്‍, കെ. ഗീത രാമകൃഷ്ണന്‍, പി. ശ്യാമിനി എന്നിവര്‍ സംസാരിച്ചു. സീഡ് കോര്‍ഡിനേറ്റര്‍ ലിസി അജിത്ത്, പ്രീതി മോള്‍, ശ്യാമിനി, മോഹനചന്ദ്രന്‍, സൗമ്യ സീഡ് ക്യാപ്റ്റന്‍ ജീവ എന്നിവര്‍ നേതൃത്വം നല്‍കി. കൃഷിയുമായി ബന്ധപ്പെട്ട സംഗീത ശില്‍പ്പവും അരങ്ങേറി.

September 06
12:53 2018

Write a Comment

Related News