SEED News

വയത്തൂർ യു.പി.യിൽ ചിത്രപ്രദർശനം

ഉളിക്കൽ: മഹാപ്രളയത്തിന്റെ ഫോട്ടോകളും വാർത്തകളും ഉൾപ്പെടുത്തി വയത്തൂർ എ.യു.പി. സ്കൂളിൽ പ്രദർശനം സംഘടിപ്പിച്ചു. നമ്മൾ അതിജീവിക്കും എന്ന സന്ദേശവുമായി മാതൃഭൂമി സീഡ് അംഗങ്ങളും പരിപാടിയിൽ അണിചേർന്നു. മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തകളാണ് പ്രധാനമായും പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. കുട്ടികൾ വരച്ച ചിത്രങ്ങളും പ്രദർശിപ്പിച്ചു. പ്രഥമാധ്യാപകൻ ടി.ജെ.ജോർജ്  ഉദ്ഘാടനം ചെയ്തു. 
ജെ.പി.ഷാന്റി, ജോയ്‌സി ജോസഫ്, ജെസ്മി സണ്ണി എന്നിവർ സംസാരിച്ചു.

September 06
12:53 2018

Write a Comment

Related News