SEED News

അധ്യാപകർക്ക് മഷിപ്പേന സമ്മാനിച്ച് കുട്ടികൾ

പാട്യം: അധ്യാപകദിനത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകർക്കും മഷിപ്പേന നൽകി വിദ്യാർഥികളുടെ ആദരം. ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്, സ്പോർട്‌സ് ക്ലബ്ബ് അംഗങ്ങളാണ് ഹരിതവിദ്യാലയത്തിന്റെ ഭാഗമായി മഷിപ്പേന സമ്മാനമായി നൽകിയത്. 
നേരത്തേ മുഴുവൻ കുട്ടികൾക്കും പേപ്പർപ്പേന നൽകിയിരുന്നു. പ്രഥമാധ്യാപകൻ എം.പി.വിനോദ്കുമാർ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യാപകദിന സന്ദേശം അവതരിപ്പിച്ചു. കൃഷ്ണലയ, മൃദുലചന്ദ്ര, ടി.ഷിമിത്ത്, സ്റ്റാഫ് സെക്രട്ടറി സി.കെ.കനകരാജൻ എന്നിവർ സംസാരിച്ചു. 

September 06
12:53 2018

Write a Comment

Related News