SEED News

ഗുഡ്‌വിൽ സ്കൂളിൽ പച്ചക്കറിവിത്ത് വിതരണം


പൂക്കോട്ടുംപാടം: ഗുഡ്‌വിൽ സ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി പച്ചക്കറിവിത്തുകൾ വിതരണംചെയ്തു. 
അമരമ്പലം കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി. കൃഷിഭവൻ നൽകിയ അത്യുത്പാദന ശേഷിയുള്ള 1000 പച്ചക്കറി പാക്കറ്റുകളാണ് സ്കൂൾ ഫാംക്ലബ് അംഗങ്ങൾക്ക് വിതരണംചെയ്തത്.  
പ്രത്യേക അസംബ്ലിയിൽ  അഖിലേന്ത്യ പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. അബ്ദുൽനാസർ വിതരണോദ്ഘാടനം നിർവഹിച്ചു.  പ്രിൻസിപ്പൽ പി.കെ. ബിന്ദു അധ്യക്ഷയായി. 
വൈസ് പ്രിൻസിപ്പൽ നിഷ സുധാകരൻ, സീഡ് കോ-ഓർഡിനേറ്റർ കെ.ടി. ചന്ദ്ര, ഫാം ക്ലബ് അംഗങ്ങളായ എസ്. ലിയോ, ഫർസീൻ ഉമ്മർ, യുംന ഫാത്തിമ, സി. കാശിനാഥ്, സൂരജ് അജയകുമാർ, സ്കൂൾ ലീഡർമാരായ എ.ബി. യദുകൃഷ്ണൻ, ജിഷാന ജമാൽ പ്രസംഗിച്ചു.

September 08
12:53 2018

Write a Comment

Related News