SEED News

കേരവൃക്ഷ സൗഹൃദക്കൂട്ടായ്മയുമായി കവടിയാർ ക്രൈസ്റ്റ് നഗർ

കവടിയാർ: ‘ഒരു തെങ്ങ് വയ്ക്കൂ തെങ്ങിനെ സ്നേഹിക്കൂ’ എന്ന ആശയവുമായി കേരദിനത്തോടനുബന്ധിച്ച് കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് കുറിയതെങ്ങിന്റെ വലിയ പ്രചാരകനായ തച്ചൻകോട് മനോഹരൻ നായരോടൊപ്പം ചെലവിട്ടു.

പുതിയ തലമുറയിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്താനും തെങ്ങുമായി ബന്ധപ്പെട്ട നാട്ടറിവു ശേഖരിക്കാനും വിദ്യാർഥികളുടെ വീടുകളിൽ തെങ്ങിൻതൈ നട്ടുവളർത്താനും പരിപാടിയിലൂടെ സാധിച്ചു.

എഴുത്തുകാരനും അധ്യാപകനുമായ ഉണ്ണി അമ്മയമ്പലം, കേരകർഷകൻ തച്ചൻകോട് മനോഹരൻ നായരെ പൊന്നാടയണിച്ച് ആദരിച്ചു.

മുൻ പഞ്ചായത്ത് പ്രസിഡന്റും പനയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എസ്.എസ്.പ്രേംകുമാർ, സീഡ് കോ-ഓർഡിനേറ്റർ എസ്.പ്രീന എന്നിവർ സംസാരിച്ചു.


September 11
12:53 2018

Write a Comment

Related News