SEED News

ഹിറാ പബ്ലിക് സ്കൂളിൽ കരനെൽ കൃഷിക്ക് തുടക്കമായി

വണ്ണപ്പുറം: പുതുതലമുറയിലെ വിദ്യാർത്ഥികൾക്ക് നെൽകൃഷി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വണ്ണപ്പുറം  ഹിറ പബ്ലിക്ക് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കരനെൽ കൃഷി ആരംഭിച്ചു.

 സ്കൂളിനോട് ചേർന്ന് തരിശായി കിടക്കുന്ന 3 സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയത്. വണ്ണപ്പുറം കൃഷിഭവനിൽ നിന്നും സബ്സിഡിയോടെ ലഭിച്ച രണ്ട  കിലോയോളം വിത്താണ് വിതച്ചത്.

 കൃഷി  ഓഫീസർ ശ്രീമതി പിന്റു റോയ്  കരനെൽ കൃഷി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ എം പരീത് , ചെയര്മാന്  അബ്ബാസ് സർ, പി.ടി.എ പ്രസിഡന്റ് കബീർ ഷാ , സ്കൂൾ പ്രിൻസിപ്പൾ ശ്രീ  മുഹമ്മദ് നസീം എന്നിവർ സംസാരിച്ചു .

September 11
12:53 2018

Write a Comment

Related News