SEED News

സൗജന്യ ദന്ത പരിശോധന ക്യാമ്പുമായ് മുഹിമ്മാത്ത് സ്കൂള്‍ സീഡ് ക്ലബ്ബ്



പുത്തിഗെ : ദന്ത ആരോഗ്യത്തെ കുറിച്ചും അതിന്‍റെ സംരക്ഷണവും പരിചരണവും പൊതു ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ 
മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സീഡ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ജെ.സി.ഐ കാസര്‍ഗോഡിന്‍റെ സഹകരണത്തോടെ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരുമടക്കം ഇരുന്നൂറോളം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. 
ക്യാമ്പിന്‍റെ ഉദ്ഘാടനം പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡന്‍റ് പി.ബി. മുഹമ്മദ് നിര്‍വഹിച്ചു.
ജെ.സി.ഐ കാസറഗോഡ് പ്രസിഡന്‍റ് കെ.വി.അഭിലാഷ് അധ്യഷത വഹിച്ച പരിപാടിയില്‍ മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ജനറൽ മാനേജർ ഉമ്മർ സഖാഫി ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു.
കെ.ബി അബ്ദുൾ മജീദ്, സി.കെ.അജിത്ത്കുമാർ, റാഫി ഐഡിയൽ, ഡോ.അജിതേഷ്, ഡോ. ഫാത്തിമത്ത് നുസ്റിൻ, റംസാദ് അബ്ദുള്ള, സഫ്വാൻ ചെടേക്കാൽ, യു.രാഘവ എന്നിവർ സംസാരിച്ചു. സ്ക്കൂൾ പ്രിൻസിപ്പാൾ എം.ടി. രൂപേഷ് സ്വാഗതവും സീഡ് ക്ലബ്ബ് കോർഡിനേറ്റർ അഹമ്മദ് സാദിഖ് .പി നന്ദിയും പറഞ്ഞു. 

September 13
12:53 2018

Write a Comment

Related News