SEED News

പ്ലാസ്റ്റിക് പേനക്കു പകരം മഷിപ്പേന


പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി മഷിപ്പേനയിലേക്ക്: പ്രകൃതിയെ നശിപ്പിക്കുന്ന പ്രധാന വിപത്തായ പ്ലാസ്റ്റിക് മാലിന്യങ്ങളെ തുരത്താൻ മഷിപ്പേന ക ളു മാ യി കാലിച്ചാനടുക്കം ഗവ: ഹൈസക്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ പരിസ്ഥിതിക്ക് വരുത്തുന്ന ആഘാതം എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞ കുട്ടികൾ ചുരുങ്ങിയ സമയം കൊണ്ട് സ്ക്കൂളിലെ എല്ലാ കുട്ടികളെയും മഷിപ്പേന ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കാൻ നേതൃത്വം കൊടുക്കാൻ തീരുമാനിച്ചു.കഴിഞ്ഞ അധ്യാപക ദിനത്തിൽ ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ അധ്യാപകർക്കെല്ലാം മഷിപ്പേന സമ്മാനമായി നൽകിയിരുന്നു. ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ,സീഡ് കോർഡിനേറ്റർ വിജയകൃഷ്ണൻ, ജയശ്രീ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു

September 13
12:53 2018

Write a Comment

Related News